Latest NewsKeralaCinemaMollywoodNewsEntertainmentKollywoodMovie Gossips

റൗഡി എപ്പോഴും റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്: മോഹൻലാലിനൊപ്പം സിനിമ ചെയ്യില്ലെന്ന് അടൂർ

കൊച്ചി: നടൻ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മോഹന്‍ലാലിന് നല്ലവനായ ഒരു റൗഡിയുടെ ഇമേജാണുള്ളതെന്നും അതില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ നല്ലവനായ റൗഡി എന്ന ഇമേജ് എനിക്ക് പറ്റില്ല. അത്തരമൊരു ഇമേജില്‍ വിശ്വസിക്കുന്നില്ല. അതിനാലാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത്. റൗഡി എപ്പോഴും റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം,’ അടൂര്‍ വ്യക്തമാക്കി.

എസ്ബിഐ: ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് വർദ്ധിപ്പിച്ചു, പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

കഴിവുള്ളവരെ എപ്പോഴും താന്‍ അംഗീകരിക്കാറുണ്ടെന്നും ‘പക’ എന്ന ചിത്രം തനിയ്ക്ക് ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‍ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം ദിവസം’ എന്ന ചിത്രത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രശംസിച്ചു. ഇഷ്ട നടന്‍ പികെ നായരും നടി കാവ്യ മാധവനുമാണെന്ന് പറഞ്ഞ അടൂര്‍ ഗോപാലകൃഷ്ണന്‍,. ‘പിന്നെയും’ എന്ന ചിത്രത്തിലെ കാവ്യ മാധവന്റെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button