NewsBusiness

ആദിത്യ ബിർള സൺലൈഫ്: മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു

നിക്ഷേപകർ കാത്തിരുന്ന മൾട്ടി അസറ്റ് അലോക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ആദിത്യ ബിർള സൺലൈഫ്. ഇക്വിറ്റി, ഡെറ്റ്, കമ്മോഡിറ്റി എന്നിവയിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് സ്കീമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ അസറ്റ് ക്ലാസുകളിൽ വൈവിധവൽക്കരിച്ച നിക്ഷേപമെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

മിനിമം റിസ്കിൽ സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് പുതിയ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്. പ്രധാനമായും വിവിധ സെക്ടറുകളിലും, തീമുകളിലും ഉള്ള ലാർജ് ക്യാപുകളിലുമാണ് നിക്ഷേപം നടത്താൻ സാധിക്കുക. ഇതിൽ നിക്ഷേപകർക്ക് 65 ശതമാനം മുതൽ 80 ശതമാനം വരെ ഇക്വിറ്റിയിലും, 10 ശതമാനം മുതൽ 25 ശതമാനം വരെ സ്ഥിരനിക്ഷേപത്തിലും, 10 ശതമാനം മുതൽ 25 ശതമാനം വരെ കമ്മോഡിറ്റിയിലും നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. പുതിയ ഫണ്ട് ഓഫർ ജനുവരി 11 മുതൽ 25 വരെയുള്ള കാലയളവിലാണ് ലഭ്യമാകുക.

Also Read: ‘അനഘ’യെന്ന പേരിൽ ചാറ്റിങ്, യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ: മുഹമ്മദ്‌ അദ്നാന്റെ തട്ടിപ്പ് പൊളിയുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button