ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം വെള്ളിയാഴ്ച്ച അവസാനിക്കുമെന്ന് ഷാർജ പോലീസ്. പദ്ധതിയുടെ പ്രയോജനം എല്ലാവരും വിനിയോഗിക്കണമെന്ന് ഷാർജ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Read Also: സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും
യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം നവംബർ അവസാനമാണ് ഷാർജ പോലീസ് ട്രാഫിക് പിഴ തുകകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം, ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴ തുകകൾ എന്നിവയ്ക്കും ഇളവ് ലഭിക്കില്ല.
Post Your Comments