Latest NewsNewsBusiness

എസ്ബിഐ: ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് വർദ്ധിപ്പിച്ചു, പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

2023 ജനുവരി 31- ന് എസ്ബിഐയുടെ ഉത്സവകാല ഓഫറുകൾ അവസാനിക്കുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഭവന വായ്പ ഉൾപ്പെടെയുള്ളവയുടെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് കുത്തനെ ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് 10 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയത്. ഇതോടെ, വിവിധ വായ്പകൾക്ക് ചെലവേറും. പുതുക്കിയ നിരക്കുകൾ ജനുവരി 15 മുതൽ പ്രാബല്യത്തിലായി.

ഇത്തവണ ഒരു വർഷം കാലാവധിയുള്ള എംസിഎൽആർ 8.40 ശതമാനമായാണ് ഉയർത്തിയത്. മുൻപ് ഇത് 8.30 ശതമാനമായിരുന്നു. രണ്ട് വർഷം കാലാവധിയുള്ള എംസിഎൽആർ 8.50 ശതമാനമായും, മൂന്ന് വർഷം കാലാവധിയുള്ള എംസിഎൽആർ 8.60 ശതമാനമായും തുടരുന്നതാണ്. അതേസമയം, ഒരു മാസവും മൂന്ന് മാസവും കാലാവധിയുളള എം‌സി‌എൽ‌ആർ 8 ശതമാനമാണ്. ഇതിൽ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. ഓവർനൈറ്റ് എംസിഎൽആർ 7.85 ശതമാനമാണ്.

Also Read: സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി

2023 ജനുവരി 31- ന് എസ്ബിഐയുടെ ഉത്സവകാല ഓഫറുകൾ അവസാനിക്കുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്സവകാല ഓഫറുകളിൽ ഭവന വായ്പകൾക്ക് 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെയാണ് ഇളവ് നൽകിയത്. ക്രെഡിറ്റ് സ്കോർ കൂടുന്തോറും ഭവന വായ്പകളുടെ പലിശ നിരക്ക് കുറയുന്നതാണെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button