കോട്ടയം: കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ പ്രതിയായ ഹോട്ടലിലെ കുക്ക് അറസ്റ്റില്‍. മലപ്പുറം മന്തി ഹോട്ടലിലെ ചീഫ് കുക്ക് മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
Read Also: ഇനി വർക്ക് ഫ്രം ഹോം ഇല്ല, മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ടിസിഎസ്
ഡിസംബര്‍ 29ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്നുള്ള അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സായ രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കോട്ടയം നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രശ്മിയുടെ മരണം സംഭവിച്ചത്.
Post Your Comments