Latest NewsKerala

ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ നീക്കി

ആലപ്പുഴ: കഴിഞ്ഞ കുറച്ചു നാളായി ആലപ്പുഴ സിപിഎമ്മിൽ വിവാദങ്ങളൊഴിയുന്നില്ല. ലഹരിക്കടത്ത് കേസ് മുതൽ ലൈംഗിക വീഡിയോ വിവാദം വരെയാണ് ഇവിടെ നിന്ന് ഉയരുന്നത് . ഇപ്പോൾ ഏറ്റവുമൊടുവിൽ, കൊമ്മാടി ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സി.പി.എം. കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശനെതിരെ നടപടിയെടുത്തത്. രണ്ടാഴ്ച മുന്‍പാണ് പ്രകാശനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നിന് പുറകെ ഒന്നായി ആലപ്പുഴയില്‍ സി.പി.എമ്മിൽ വിവാദങ്ങൾക്ക് ക്ഷാമമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ലോക്കൽ കമ്മറ്റിയുടേതാണ് തീരുമാനം പ്രകാശന് പകരം കെ സ് ഗിരിയെ ബ്രാഞ്ച് സെക്രട്ടറിയായി ചുമതലപ്പെടുത്തി. രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് സംഭവം ഉണ്ടായത്. അതേസമയം, സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് സിപിഎം ഏരിയാ കമ്മറ്റി അംഗം എഡി ജയന് പാർട്ടിയുടെ കാരണംകാണിക്കൽ നോട്ടിസ് നൽകി.

വിവാദത്തിൽ ജയൻ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ഏരിയാ കമ്മറ്റിയാണ് നോട്ടിസ് നൽകിയത്. ലോക്കൽ കമ്മറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ജയൻ ഏരിയാ കമ്മറ്റിയിലെത്തിയത് മത്സരത്തിലൂടെയാണ്. സോണയ്ക്കെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നാണ് ജയനെതിരായ ആരോപണം. ഈ ആരോപണത്തിന് വിശദീകരണം ചോദിച്ചാണ് സിപിഎം ജില്ല സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button