ന്യൂഡല്‍ഹി : വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആസിഡ് ആക്രമണം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം. നായയുമായി സായാഹ്ന സവാരിക്കിടെയാണ് ഉത്തം സ്വദേശിയായ അന്‍പത് വയസുകാരന് നേരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ കമലും ഇയാളുടെ മക്കളായ രോഹിത്, ഹിമന്‍ഷു എന്നിവരാണ് അക്രമണത്തിന് പിന്നിലെന്ന് നായയുടെ ഉടമ പറഞ്ഞു.
Read Also: കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തി: മന്ത്രി ഡോ. ആർ ബിന്ദു
പോലീസ് പറയുന്ന വിവരമനുസരിച്ച് വീടിന് മുന്നില്‍ ചപ്പുചവറുകള്‍ വലിച്ചിട്ട് വൃത്തികേടാക്കുന്നു എന്ന് ആരോപിച്ചാണ് കമലും കുടുംബവും തര്‍ക്കത്തിന് തുടക്കമിട്ടത്. തര്‍ക്കം വഷളായതിന് പിന്നാലെ കമലിന്റെ മക്കളില്‍ ഒരാള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് നായയുടെ ഉടമയുടെ ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് 50-കാരന് നേരെ ആസിഡ് ആക്രമണം നടന്നത്.
Post Your Comments