UAELatest NewsNewsInternationalGulf

ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയിൽ സന്ദർശനം നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. രാജ്യത്തെത്തിയ കൊറിയൻ പ്രസിഡന്റിനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സ്വീകരിച്ചത്. വലിയ വരവേൽപ്പാണ് കൊറിയൻ പ്രസിഡന്റിന് യുഎഇയിൽ ലഭിച്ചത്. ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹം സ്വീകരിച്ചു.

Read Also: ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെട്ടു: നടുറോഡിൽ എസ്‌ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

യുഎഇ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. നിരവധി വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു. യുഎഇയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും നേതാക്കൾ ചർച്ച നടത്തി. യുഎഇയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.

Read Also: കേരള പൊലീസിന് നാണക്കേട്: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button