കൊച്ചി: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വീട്ടമ്മമാര്‍ ഇരയായതായി റിപ്പോര്‍ട്ട്. നാലു മാസം മുന്‍പ് മറ്റൊരു വീട്ടമ്മ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്ന് അയ്യമ്പുഴ പൊലീസ് കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.
Read Also: പ്രവാസികള്‍ക്കിടയില്‍ ഹൃദയാഘാതവും മരണങ്ങളും വര്‍ദ്ധിക്കുന്നതിന് പിന്നില്‍
സിപിഎം എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബിജുവിനെതിരെയാണു വീട്ടമ്മയുടെ പരാതി. റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ ചിത്രം മുഖം പോലും മറയ്ക്കാതെ ബിജു അശ്ലീല വാട്‌സപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു. ‘സാമൂഹിക അനീതിയായാണ് ഇതിനെ കാണാന്‍ സാധിക്കുക. പലര്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. നാണക്കേടുകൊണ്ടും പേടികൊണ്ടും മിണ്ടാതിരിക്കുകയാണ് പലരും. കുടുംബങ്ങള്‍ ശിഥിലമാകുന്ന അവസ്ഥയിലാണ്’ – പരാതിപ്പെട്ട വീട്ടമ്മയുടെ കുടുംബാംഗം പറയുന്നു.
ആലുവ എസ്പിക്ക് വീട്ടമ്മ നേരിട്ടെത്തി തെളിവു സഹിതം പരാതി നല്‍കി. നടപടിക്കായി അയ്യമ്പുഴ പൊലീസിനു പരാതി കൈമാറിയെങ്കിലും മൊഴിയെടുത്തതൊഴിച്ചാല്‍ കാര്യമായ അന്വേഷണമുണ്ടായില്ല. സമാനമായ മറ്റൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനോടൊപ്പം ഈ പരാതിയും അന്വേഷിക്കാമെന്ന മറുപടിയാണ് പരാതിക്കാരിക്ക് പൊലീസ് നല്‍കിയത്.
നിരവധിപ്പേരുടെ ചിത്രങ്ങള്‍ പ്രചരിച്ച ഗ്രൂപ്പിലേക്കോ മറ്റു ഗ്രൂപ്പ് അംഗങ്ങളിലേക്കോ അന്വേഷണം നീളാതിരിക്കുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതായി യുവതിയുടെ കുടുംബം ചൂണ്ടിക്കാട്ടി.
Post Your Comments