PathanamthittaLatest NewsKeralaNattuvarthaNews

മാപ്പ് എഴുതിക്കൊടുത്തു ജയിലിൽ നിന്ന് പുറത്തുവന്നയാളെയാണ് ‘വീര സവർക്കർ’ എന്ന് വിളിക്കുന്നത്: പിണറായി വിജയൻ

പത്തനംതിട്ട: ബിജെപിക്കും ആർഎസ്എസിനും എതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മതാധിഷ്ഠിത രാഷ്ട്രമാണ് അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. മാപ്പ് എഴുതിക്കൊടുത്തു ജയിലിൽ നിന്ന് പുറത്തുവന്നയാളെയാണ് ‘വീര സവർക്കർ’ എന്ന് വിളിക്കുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ ഇങ്ങനെ;

‘സ്വാതന്ത്ര്യ സമര കാലത്ത് എല്ലാവരുടേയും ലക്ഷ്യം രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി നിന്നൊരു കൂട്ടരുണ്ട്. അവർ നമ്മുടെ രാജ്യത്ത് നിന്നും ബ്രിട്ടീഷുകാർ പോകേണ്ടതില്ലെന്ന നിലപാടെടുത്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ആൻഡമാൻ ജയിലിൽ അടയ്ക്കപ്പെട്ടതിലൊരാൾ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തു. അങ്ങനെ എഴുതി പുറത്ത് വന്ന ആളാണ് സവർക്കർ. അദ്ദേഹത്തെ വീര സവർക്കർ എന്നാണ് ഒരു കൂട്ടർ വിളിക്കുന്നത്.

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു : പൊലീസ് കേസ്

ഇവരുടെ മുൻഗാമികൾക്ക് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. അന്നത്തെ ആർഎസ്എസിന്റെ താത്വികാചാര്യനായിരുന്ന ഗോൾവാക്കർ പറഞ്ഞത്, വെറുതെ ബ്രിട്ടീഷുകാരോട് പൊരുതി ആരോഗ്യവും സമയവും കളയരുതെന്നാണ്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരം ഇവരുടെ പിൻഗാമികളുടെ കൈകളിലാണ്. ആർഎസ്എസ് ഇതിനെല്ലാം നേതൃത്വം നൽകുന്നു. അവർ രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button