ട്രേഡ് മാർക്ക് ലംഘന കേസിൽ പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസിന് പരാജയം. അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ തങ്ങളുടെ സമാനമായ ലോഗോയാണ് ഉപയോഗിക്കുന്നതെന്ന് അഡിഡാസ് ആരോപിച്ചിരുന്നു. ഈ കേസിലാണ് അഡിഡാസ് പരാജയം നേരിട്ടത്. 7.8 ബില്യൺ ഡോളറിലധികം നഷ്ടപരിഹാരം തോം ബ്രൗണിൽ നിന്ന് ഈടാക്കാൻ അഡിഡാസ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ, കോടതി വിധി അഡിഡാസിന് പ്രതികൂലമായാണ് പ്രഖ്യാപിച്ചത്.
ഇരുകമ്പനികളുടെയും തർക്കത്തിന് 15 വർഷത്തിലേറെ പഴക്കമുണ്ട്. അഡിഡാസിന്റെ ലോഗോയിൽ മൂന്ന് വരകളും, തോം ബ്രൗണിന്റെ ലോഗോയിൽ നാലു വരകളുമാണ് ഉപയോഗിക്കുന്നത്. അതേസമയം, തോം ബ്രൗൺ കമ്പനികക്ക് സ്പോർട്സ് വെയർ മേഖലയിൽ ആധിപത്യമില്ല. കമ്പനികളുടെ ഡിസൈനുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയില്ലെന്നായിരുന്നു തോം ബ്രൗണിന്റെ വാദം.
Post Your Comments