ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസ് അവശേഷിക്കുന്ന യീസി സ്നീക്കറുകൾ ഉടൻ വിറ്റഴിച്ചേക്കും. ഈ മാസം അവസാനത്തോടെയാണ് യീസി സ്നീക്കറുകൾ വിൽപ്പനയ്ക്ക് എത്തുക. ഏകദേശം ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്ന സ്റ്റിക്കറുകളാണ് വിൽക്കുക. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വിവിധ വംശീയ വിരുദ്ധ ഗ്രൂപ്പുകൾക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
യഹൂദ പരാമർശം നടത്തിയതിനെ തുടർന്ന് റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് കാനി വെസ്റ്റ് എന്നറിയപ്പെടുന്ന യീ-മായുളള പങ്കാളിത്തവും അഡിഡാസ് അവസാനിപ്പിച്ചത്. അതിനുശേഷം അഡിഡാസ് സൈറ്റുകളിൽ യീസി ഉൽപ്പന്നങ്ങൾ ലഭ്യമായിരുന്നില്ല. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത് ഈ വർഷം തയ്യാറാക്കിയ ഡിസൈനുകളാണ്. അതേസമയം, നിരവധി ചർച്ചകൾക്കും സൂക്ഷ്മമായ പരിശോധനകൾക്കും ശേഷമാണ് യീസി ഉൽപന്നങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് അഡിഡാസ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments