ഏറ്റവും പുതിയ ഷൂസ് അവതരിപ്പിച്ച് പ്രമുഖ ബ്രാന്റായ അഡിഡാസ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഷൂസുമായാണ് അഡിഡാസ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഒരു മീറ്ററിനടുത്ത് നീളമുള്ള ഈ ഷൂസ് തരംഗമായിരിയ്ക്കുകയാണ്. ഇരു കാലുകള്‍ക്കുമുള്ള ഷൂസിന് രണ്ട് നിറമാണ്. ഇടത് കാലില്‍ വെള്ള നിറത്തിലും വലത് കാലില്‍ കറുപ്പ് നിറത്തിലുമാണ് ഷൂസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷൂലെയ്‌സ് കെട്ടാനായി നാല്‍പത് നിര ദ്വാരങ്ങളാണ് ഉള്ളത്.
ഷൂസിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ പ്രതികരണങ്ങളുമായി നിരവധി പേര്‍ എത്തി. എന്തിന് അഡിഡാസ് ഇങ്ങനെയൊരു ക്രൂരത ചെയ്തുവെന്നാണ് ആളുകള്‍ ചോദിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനാണോ ഇങ്ങനെയൊരു ഷൂസ് എന്നും ചിലര്‍ കമന്റ് ചെയ്തു. എസ്റ്റോണിയന്‍ റാപ്പറായ ടോമി ക്യാഷ് ഈ ഷൂസ് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
Post Your Comments