KollamLatest NewsKeralaNattuvarthaNews

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ മരിച്ചു

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കൊല്ലം പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read Also : ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്‍റെ സഞ്ചാരം ആരംഭിക്കുന്ന മകര സംക്രാന്തിയെന്ന പുണ്യദിനം

അതേസമയം, കൊല്ലം പാരിപ്പള്ളിയില്‍ വെച്ച് ഇന്നലെ ഉച്ചക്കുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി (52) ആണ് മരിച്ചത്. മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയതായിരുന്നു ജയലക്ഷ്മിയും കുടുംബവും.

ജയലക്ഷ്മിക്ക് പുറമെ ഭർത്താവും രണ്ട് പെൺമക്കളുമാണ് കാറിലുണ്ടായിരുന്നത്. പാരിപ്പള്ളിയിൽ റോഡിന്‍റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കളിലൊരാൾക്ക് ​ഗുരുതരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാക്ഷനും ഒരു മകൾക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button