അബുദാബി: യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിലും സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നു. യുഎഇയിലെ സ്‌കൂളുകളിൽ വർഷാവസാനത്തോടെ 4% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ രാജ്യത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
അറബിക്, ഇസ്ലാമിക്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങൾ പഠിപ്പിക്കാനാവശ്യമായ സ്വദേശി അധ്യാപകർക്ക് പരിശീലനം നൽകിവരികയാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. അധ്യാപകരെ ലഭ്യമല്ലാത്ത അവസരത്തിൽ സ്‌കൂളിലെ മറ്റു തസ്തികകളിൽ സ്വദേശികളെ നിയമിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മതിയായ യോഗ്യതയും തൊഴിൽ പരിചയവുമുള്ള അധ്യാപകരെ ലഭ്യമല്ലാത്തതിനാൽ ചില സ്‌കൂളുകൾ റിസപ്ഷനിസ്റ്റ്, സെക്രട്ടറി, ഡേറ്റ എൻട്രി തസ്തികകളിലാണ് സ്വദേശികളെ നിയമിച്ചത്.
Read Also: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും
Post Your Comments