വളരെ ഹെല്‍ത്തിയും ടേസ്റ്റിയും ആയ ഒരു റൈസ് ഐറ്റം. കുട്ടികള്‍കും ഓഫീസിലേക്കും കൊടുത്തയക്കാന്‍ പറ്റിയ ഒരു റൈസാണ് നെല്ലിക്ക റൈസ്.
വേണ്ട ചേരുവകള്‍…
നെല്ലിക്ക ഗ്രേറ്റ് ചെയ്തത് 1/2 കപ്പ്
ചോറ് 2 കപ്പ്
കടുക് 1/2 ടീസ്പൂണ്‍
ചുവന്ന മുളക് 3 എണ്ണം
നിലക്കടല 2 ടേബിള്‍ സ്പൂണ്‍
കടല പരിപ്പ് 1 ടേബിള്‍ സ്പൂണ്‍
ഉഴുന്ന് പരിപ്പ് 1 ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ 2 ടേബിള്‍ സ്പൂണ്‍
മല്ലിയില 1/4 കപ്പ്
പഞ്ചസാര 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
കായപൊടി 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്ന മുളകും കറി വേപ്പിലയും ഇട്ടു കൊടുക്കുക. നിലക്കടല ചേര്‍ത്ത് വറുക്കുക. ശേഷം കടല പരിപ്പും ഉഴുന്ന് പരിപ്പും ഇട്ടു വറുക്കുക. അതിലേക്കു കായപൊടിയും ചേര്‍ത്ത് ഒന്ന് ചൂടാക്കുക. ശേഷം നെല്ലിക്ക ചേര്‍ത്ത് കൊടുത്തു വഴറ്റുക. ഒന്ന് വഴറ്റി വരുമ്പോള്‍ ലേശം ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക. ഒന്ന് വഴറ്റി വരുമ്പോള്‍ പഞ്ചസാര കൂടി ചേര്‍ത്ത് ഒന്ന് കൂടി വഴറ്റുക. നെല്ലിക്ക ഒന്ന് സോഫ്റ്റ് ആയി വരുമ്പോള്‍ ചോറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയിലയും കൂടി ചേര്‍ത്ത് കൊടുത്തു 2 മിനിറ്റ് ചെറു തീയില്‍ വെയ്ക്കുക. തോരനൊപ്പമോ തൈരിനൊപ്പമോ കഴിക്കാം.
Post Your Comments