കോഴിക്കോട്: കോഴിക്കോട് ബീച്ച് തീരദേശ റോഡിൽ എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി വില്ലേജിൽ പള്ളിക്കണ്ടി ദേശത്ത് അഷ്റഫ് എന്നയാളെയാണ് 163.580 ഗ്രാം എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.
ഉത്തര മേഖല കമ്മീഷണര്‍ സ്ക്വാഡിന്റെ തലവനും കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുമായ സി ശരത് ബാബുവും സംഘവും കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി അംശം പള്ളിക്കണ്ടി ദേശത്ത് നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്. എംഡിഎംഎയുടെ ഉറവിടത്തെപ്പറ്റി വ്യക്തമായ സൂചനകൾ ലഭിച്ചതായും വിശദമായി അന്വേഷണം നടത്തിവരുകയാണെന്നും എക്സൈസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ എംഡിഎംഎ മൊത്തമായി ബംഗളൂരുവില്‍ നിന്ന് വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് വ്യക്തമാക്കി.
Read Also : ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ പരിശോധന: യുവാവിനെ പിടികൂടി പൊലീസിലേൽപ്പിച്ചു
ഉത്തര മേഖല എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോൻ ടി, പ്രിവന്റീവ് ഓഫീസർമാരായ ഷിബു ശങ്കർ കെ, പ്രദീപ് കുമാർ കെ, സി ഇ ഒ മാരായ നിതിൻ സി, അഖിൽ ദാസ് ഇ. കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിലെ സിഇഒമാരായ ജലാലുദീൻ, മുഹമ്മദ് അബ്ദുൾ റൗഫ്, അഖിൽ എ എം, സതീഷ് പീ കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments