Latest NewsNewsGulf

പ്രവാസികള്‍ക്കിടയില്‍ ഹൃദയാഘാതവും മരണങ്ങളും വര്‍ദ്ധിക്കുന്നതിന് പിന്നില്‍

നാലു മലയാളികളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ അബഹയില്‍ മാത്രം ഇത്തരത്തില്‍ മരിച്ചത്

അബഹ: സൗദി പ്രവാസികള്‍ക്കിടയില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കൂടുന്നത് പ്രവാസികളെ പരിഭ്രാന്തിയിലാക്കുന്നു. നാലു മലയാളികളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ അബഹയില്‍ മാത്രം ഇത്തരത്തില്‍ മരിച്ചത്. മരിച്ചവര്‍ 50ന് താഴെ പ്രായമുള്ളവരാണ്. പ്രദേശത്ത് തണുപ്പു കൂടിയതും ആവശ്യത്തിന് വ്യായാമമില്ലാത്തതും ജീവിത, ഭക്ഷണരീതികളുമെല്ലാം മരണനിരക്ക് കൂടാന്‍ കാരണമായിട്ടുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.

Read Also: വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം: അധ്യാപകരുടെ മേല്‍നോട്ടത്തിലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡുമായി ബന്ധമുണ്ടെന്ന ചില കോണുകളില്‍ നിന്നുള്ള പ്രചാരണത്തിന് ഒരു സ്ഥിരീകരണവുമില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അറിയിച്ചു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിയും ഒരുപരിധി വരെ പെട്ടെന്നുള്ള മരണങ്ങളെ നേരിടാമെങ്കിലും അലംഭാവം മരണനിരക്ക് കൂടാന്‍ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹൃദയാഘാതമുണ്ടാവുന്ന രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുക എന്നത് പ്രധാനമാണ്.

ഇങ്ങനെയുള്ള രോഗികളെ ഉടന്‍ ആശുപത്രിയിലെത്തിക്കാതിരിക്കുന്നതും സാമ്പത്തിക ലാഭം നോക്കി കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടാതെ സ്വയം രോഗനിര്‍ണയം നടത്തുന്നതുമെല്ലാം അപകടം വിളിച്ചുവരുത്തുന്നു. പ്രവാസികളെ വ്യായാമത്തെക്കുറിച്ചും ജീവിത, ഭക്ഷണ രീതികളെക്കുറിച്ചുമെല്ലാം
ബോധവത്കരിക്കാന്‍ ഇതിനകം വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button