AlappuzhaLatest NewsKeralaNattuvarthaNews

ഓ​ട്ടോ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നായ വൃദ്ധന് ദാരുണാന്ത്യം

ത​ക​ഴി കേ​ള​മം​ഗ​ലം ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജോ​സ​ഫ് (കു​ട്ട​പ്പ​ൻ-82) ആ​ണ് മ​രി​ച്ചത്

എ​ട​ത്വ: ഓ​ട്ടോ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ വൃ​ദ്ധ​ൻ മ​രി​ച്ചു. ത​ക​ഴി കേ​ള​മം​ഗ​ലം ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജോ​സ​ഫ് (കു​ട്ട​പ്പ​ൻ-82) ആ​ണ് മ​രി​ച്ചത്.

ഇ​ന്ന​ലെ രാ​ത്രി 7.15-ന് അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ കേ​ള​മം​ഗ​ലം മു​ട്ടേ​ൽ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം നടന്നത്. ഇ​ട​റോ​ഡി​ൽ ​നി​ന്ന് സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രു​മാ​യി ത​ക​ഴി​യി​ൽ ​നി​ന്ന് എ​ത്തി​യ ഓ​ട്ടോ​യാ​ണ് കു​ട്ട​പ്പ​നെ ഇ​ടി​ച്ച​ത്.

Read Also : കാസർഗോഡും നിക്ഷേപതട്ടിപ്പ്; കോടികളുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങി, പരാതിയുമായി നിക്ഷേപകർ

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ കു​ട്ട​പ്പ​നെ അ​തേ ഓ​ട്ടോ​യി​ൽ പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ. ജോ​സ് ജോ​സ​ഫ് (ജോ​മോ​ൻ), ജോ​ളി, കൊ​ച്ചു​മോ​ൾ, ജോ​സ്നി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, സ​ന്തോ​ഷ്, അനീ​ഷ്, അ​നി​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button