KottayamLatest NewsKeralaNattuvarthaNews

എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാ​രാ​പ്പു​ഴ പു​ന്നാം​പ​റ​മ്പി​ൽ ഗോ​കു​ലി​നെ (25)യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ 40 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​രാ​പ്പു​ഴ പു​ന്നാം​പ​റ​മ്പി​ൽ ഗോ​കു​ലി​നെ (25)യാ​ണ് അറസ്റ്റ് ചെയ്തത്. വെ​സ്റ്റ് പൊ​ലീ​സും ജി​ല്ലാ പൊലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

Read Also : എറണാകുളത്ത് പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് 

ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ന​ഗ​ര​ത്തി​ൽ അ​ന​ശ്വ​ര തീ​യേ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലായത്. കോ​ട്ട​യ​ത്ത് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് എം​ഡി​എം​എ എ​ത്തി​ച്ച കേ​സി​ലെ പ്ര​തി​യാ​യ സു​ന്ദ​റി​ന്‍റെ സു​ഹൃ​ത്താ​ണ് ഇ​യാ​ൾ. ഇ​രു​വ​രും ത​മ്മി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നോ​യെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ വേ​ട്ട​യാ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മു​മ്പും ഇ​യാ​ൾ ല​ഹ​രി കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് ചൂണ്ടിക്കാട്ടി. വെ​സ്റ്റ് എ​സ്ഐ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button