നെയ്യാറ്റിൻകര: ലക്ഷങ്ങളുടെ ചെടികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. കൊല്ലയിൽ നടൂർക്കൊല്ല അമരവിള മഞ്ചാംകുഴി വിസിനിയിൽ റിട്ടയേർഡ് ഐആർഇ ഉദ്യോഗസ്ഥനായ ജപമണിയുടെ വീട്ടിൽ നിന്നാണ് വിനീത് മോഷണം നടത്തിയത്.
Read Also : ജാതി പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് അരുണ്‍ കുമാറിനെതിരെ യുജിസി അന്വേഷണം
രണ്ടുലക്ഷം രൂപ വില വരുന്ന 200-ഓളം ആന്തൂറിയം ചെടികളാണ് ഇയാൾ മോഷ്ടിച്ചത്. രണ്ടു തവണകളായാണ് ജപമണിയുടെ വീട്ടിൽ നിന്നും വിനീത് ആന്തൂറിയം ചെടികൾ മോഷണം നടത്തിയത്. അലങ്കാര ചെടികളുടെ പരിപാലനത്തിനു 2017-ൽ രാഷ്ട്രപതിയുടെ അവാഡിന് അർഹരായവരാണ് ജപമണിയും ഭാര്യയും.
വിനീത് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഇൻസ്പെക്ടർ സിസി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആർ. സജീവ്, അസി. പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, അജിത കുമാരി, സിവിൽ പൊലീസ് ഓഫീസർ എ.കെ. രതീഷ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments