അൻപത്തിയഞ്ച് വർഷം കൊണ്ട് കോൺഗ്രസ്സിന് ചെയ്യാൻ കഴിയാത്തത് അഞ്ച് വർഷം കൊണ്ട് മോദി ചെയ്തതുപോലെ തന്നെ അവകാശപ്പെടാനാവുന്നതാണ് രണ്ടു വര്ഷം കൊണ്ട് യോഗി ആദിത്യ നാഥ് യുപിയിൽ നടത്തിയ വികസനങ്ങൾ.ഭാരതീയ ജനതാ പാർട്ടി യുപിയിൽ അധികാരത്തിൽ വന്ന ശേഷം ആദ്യം ചെയ്തത് കർഷകർക്ക് വായ്പകൾ നൽകുകയായിരുന്നു. ആശുപത്രികൾ, വിദ്യാലയങ്ങൾ, കോളേജുകൾ, റോഡുകൾ, ഹൈവേകൾ ഒക്കെ പണികഴിപ്പിക്കപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ വികസന അജണ്ടയുടെ ഭാഗമാണ്.
മുൻ സർക്കാരുകളുടെ കാലത്ത് സമ്പന്നർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയിലാണ് ഇന്ന് ആശുപത്രികളും സ്കൂളുകളും പോളിടെക്നിക്കുകളും നിലനിൽക്കുന്നു. കൂടാതെ മിച്ചഭൂമി പിടിച്ചെടുത്തത് പാവങ്ങളെ പുനരധിവസിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലും യുപി സർക്കാർ മുന്നിലാണ്.രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം യോഗി ആദിത്യ നാഥിനെ ഏൽപ്പിക്കുമ്പോൾ പല പ്രതിപക്ഷ കക്ഷികൾക്കും എന്തിന് പാർട്ടിയിലെ തന്നെ ചിലർക്കും ആശങ്കയുണ്ടായിരുന്നു . എന്നാൽ വിമർശകരുടെ പോലും വായടപ്പിച്ചു കൊണ്ടാണ് യോഗി ഉത്തർ പ്രദേശിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. യാതൊരു വികസനവുമില്ലാത്ത പല ഗ്രാമങ്ങളിലും വൈദ്യുതിയും മറ്റും എത്തിക്കാനായി.
ജാതിമത ഭേദമെന്യേ ഉത്തർ പ്രദേശിലെ ജനങ്ങളുടെ മനം കവരാൻ യോഗിക്ക് ആയിട്ടുണ്ട് . നെഹ്‌റു കുടുംബത്തിലെ പ്രമുഖരുടെ മണ്ഡലത്തിൽ പോലും ഇതുവരെ യാതൊരു വികസനവും ഉണ്ടായിട്ടില്ലെന്നാണ് തന്നെ വളരെയേറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.ഗോരഖ്പൂരില്‍ നിന്നുള്ള ദീര്‍ഘകാല പാര്‍ലമെന്റ് അംഗമായ യോഗി ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയാണ്. 1998ല്‍ വെറും 26 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. 12ാം ലോക്സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു അദ്ദേഹം.
വികസന മുദ്രാവാക്യങ്ങൾ മുൻ നിർത്തിയുള്ള സംസ്ഥാനത്തെ ഏറ്റവും ജനസമ്മതിയുള്ള പ്രചാരകനായിരുന്നു അദ്ദേഹം. ഇത്തവണത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും സ്റ്റാര്‍ മൂല്യമുള്ള പ്രചാരകനായിരുന്നു യോഗി ആദിത്യനാഥ്. 2002ല്‍ യോഗി ആദിത്യനാഥ് രൂപം കൊടുത്ത സംഘടനയാണ് ഹിന്ദുത്വ യുവ വാഹിനി. എച്ച്.എന്‍.ബി ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അജയ് സിങ് ഭിഷ്ട് എന്നാണ്.
Post Your Comments