Latest NewsSaudi ArabiaNewsInternationalGulf

സൗദി സന്ദർശനം മാറ്റിവെച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

റിയാദ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സൗദി അറേബ്യ സന്ദർശനം മാറ്റിവെച്ചു. ഈ മാസം 15 മുതൽ 17 വരെ സൗദിയിൽ സന്ദർശനം നടത്താനായിരുന്നു വി മുരളീധരൻ പദ്ധതിയിട്ടിരുന്നത്. ഔദ്യോഗിക പര്യടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ പിന്നീട് സന്ദർശനം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

Read Also: കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കങ്ങൾ അറിയാം

അതേസമയം, പുതുക്കിയ സന്ദർശന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക പര്യടന പരിപാടികളുമായി 15ന് ദമാമിലാണ് അദ്ദേഹം ആദ്യം സന്ദർശനം നടത്താനിരുന്നത്. 17 ന് അദ്ദേഹം റിയാദിലെത്തുമെന്നും സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും നടക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ദമാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും അദ്ദേഹം നടത്തുമെന്നായിരുന്നു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക സംഘടനാ പ്രതിനിധികൾക്കും സാമൂഹിക പ്രവർത്തകർക്കും മന്ത്രിയെ കാണാൻ അവസരമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Read Also: ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button