തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം തൃശൂരില്‍ ദമ്പതികളും ആണ്‍മക്കളും മുങ്ങി പോലീസ് അന്വേഷണം ആരംഭിച്ചു. നൂറ്റിയമ്പത് കോടിരൂപയുടെ തട്ടിപ്പ് നടത്തിയ തൃശൂര്‍ വടൂക്കര സ്വദേശി പിഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആണ്‍മക്കള്‍ എന്നിവരാണ് ഒളിവിൽ പോയത്. പ്രതികൾ വന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം ഒളിവിൽ പോയെന്നാണ് പരാതി. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കെതിരെ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ‘ധനവ്യവസായം’ എന്ന പേരിലാണ് പ്രതികൾ പണമിടപാട് സ്ഥാപനം നടത്തിയിരുന്നത്. നിക്ഷേപങ്ങള്‍ക്ക് 15 മുതല്‍ 18 ശതമാനം വരെ പലിശയാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. സ്ഥാപനത്തിൽ സാധാരണക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ പലിശ കിട്ടിയവരുണ്ട്. നിക്ഷേപങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊള്ള പലിശയ്ക്ക് നല്‍കി ലാഭം കൊയ്യുന്നുവെന്നായിരുന്നു ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 4 ചൈനീസ് പൗരന്മാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ജോയിയും കുടുംബവും വളരെ ആഡംബരമായാണ് ജീവിച്ചിരുന്നതെന്നും വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാന്‍ഡിനെയാണ് ഇവര്‍ കൊണ്ടുവന്നതെന്നും നാട്ടുകാര്‍ പറയുന്നു. പ്രതികൾ നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകള്‍ ഇവര്‍ക്കുണ്ട്. ബിസിനസ് തകര്‍ന്നതോടെ പ്രതികൾ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.
Post Your Comments