Latest NewsKeralaNews

15 കാരനെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം നേതാവ് കീഴടങ്ങി

കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം നേതാവ് കീഴടങ്ങി. മാവൂര്‍ പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ. ഉണ്ണികൃഷ്ണൻ ആണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന ഇയാൾ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് കോടതി തള്ളിയതോടെയാണ് കീഴടങ്ങൽ. ഉണ്ണികൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പോക്സോ കോടതിയാണ് തള്ളിയത്.

ഡിസംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചിരുന്നത് ഉണ്ണികൃഷ്ണൻ ആയിരുന്നു. ഇയാൾ ആൺകുട്ടിയെ വാഹനത്തില്‍വെച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍വെച്ചും പീഡനം നടത്തിയതായാണ് പരാതി. സംഭവം പുറത്ത് പറയരുത് എന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും, കുട്ടി വീട്ടുകാരെ വിവരമറിയിച്ചു.

കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പൊലീസ് ആണ് പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രില്‍ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button