കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ 25 കോടി ക്ലബ്ബിൽ. വേൾഡ് വൈഡ് കളക്ഷൻ ഇനത്തിലാണ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 25 കോടി നേടിയത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തുമൊക്കെ ചിത്രം വൻ വിജയമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്.
ചിത്രം, ഉണ്ണി മുകുന്ദൻ എന്ന നടനും കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം. ചിത്രത്തിൽ മാളികപ്പുറമായെത്തിയ ദേവനന്ദയും ശ്രീപദും എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഡിസംബർ 30നാണ് മാളികപ്പുറം തിയേറ്ററുകളിലെത്തിയത്. തുടക്കം മുതലേ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തുടർച്ചയായ മൂന്നാം ദിനവും നിറം മങ്ങി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നൽകിയിരിക്കുന്നു. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
Post Your Comments