തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും തെറ്റായ നടപടികളുണ്ടായാൽ നേതാക്കൾ ആർക്കും പിന്തുണ കൊടുക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആരുടെ പിന്തുണയുണ്ടെങ്കിലും തെറ്റായ നടപടികളുമായി പാർട്ടിയിൽ മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ജനങ്ങൾക്ക് അന്യമാകുന്ന ഒന്നിനെയും പാർട്ടി സ്വീകരിക്കില്ല. അതെല്ലാം തിരുത്തി മുന്നോട്ടു പോകും. പ്രശ്നങ്ങളുണ്ടായാൽ സംഘടനാ ഇടപെടൽ സ്വാഭാവികമാണ്. താഴേത്തട്ടിൽ വരെ പാർട്ടി ഇടപെടും. സസ്പെൻഷൻ എന്നത് പാർട്ടിയുടെ ജാഗ്രതയുള്ള നടപടിയാണ്. അന്വേഷണം നടത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ. ഏതു ജില്ലയിലായാലും പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കും. ഒരു ജില്ലയ്ക്കും അക്കാര്യത്തിൽ ഒഴിവുണ്ടാകില്ല.’ എംവി ഗോവിന്ദൻ വ്യക്തമാക്കി.
തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പാർട്ടിയുടെ മുന്നിൽ വരുന്ന കേസുകളെല്ലാം അന്വേഷിച്ച് നടപടിയെടുക്കുമെന്നും ലക്ഷക്കണക്കിനു മികച്ച പാർട്ടിക്കാരുള്ള സംഘടനയിൽ ചുരുക്കം ചിലർക്കെതിരെ പരാതികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ ആരും പാർട്ടി വിടില്ലെന്നും പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്നും ആലപ്പുഴയിലെ പാർട്ടി നേതാക്കള്‍ക്കെതിരെ ഉയർന്ന ആരോപണങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി എംവി ഗോവിന്ദൻ പറഞ്ഞു.
Post Your Comments