ചന്ദ്രബോസ് വധക്കേസ്: നിഷാമിന് വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം, സുപ്രീം കോടതി നോട്ടീസയച്ചു

മുഹമ്മദ് നിഷാമിന് വധശിക്ഷ വേണമെന്ന് കേരളം, നിഷാമിനെ ജയിലില്‍ തന്നെ ഇടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാദമായ തൃശൂരിലെ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് സംസ്ഥാനം ഹര്‍ജിയില്‍ പറയുന്നു. നിഷാമിനെ ജയിലില്‍ തന്നെ ഇടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Read Also: വിസ നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിനു തയ്യാറാകണം, ഇന്ത്യയ്ക്കും മോദിക്കും എതിരെ എഴുതണം: പാക് ഉദ്യോഗസ്ഥനെതിരെ പരാതി

ചന്ദ്രബോസ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ചന്ദ്രബോസിനെതിരെ നടന്നത് ഭ്രാന്തമായ ആക്രമണമെന്നാണ് നേരത്തെ ഹൈക്കോടതി പറഞ്ഞത്. പക്ഷെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് വിധിച്ചത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. പിഴയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും വിധിയില്‍ നിര്‍ദ്ദേശമുണ്ട്.

Share
Leave a Comment