നേമം: വിവിധ സ്ഥലങ്ങളിൽ മാല പൊട്ടിക്കൽ ശ്രമം നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. പള്ളിച്ചൽ വിജയ് തോട്ടിങ്കര വിജയാ ഭവനിൽ വിശാഖ് വിജയൻ (19) വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുകളം അർച്ചന ഭവനിൽ അർഷാദ് (ആദർശ്, 28) തിരുമല പാങ്ങോട് കുന്നുവിള വീട്ടിൽ അഖിൽജിത് (ജിബിൻ,27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേമം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ നേമം പകലൂർ-റോഡിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം നേമം സ്റ്റുഡിയോ റോഡിലുള്ള ബേക്കറിയിലും മാല പൊട്ടിക്കാൻ ശ്രമം നടത്തി വാഹനത്തിൽ രക്ഷപ്പെടുകയും വീണ്ടും കരമന- മേലാറന്നൂർ ഭാഗത്ത് മെഡിക്കൽ സ്റ്റോറിൽ മാല പൊട്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു.
Read Also : കനാലിലേക്ക് ചാടിയ പെൺകുട്ടിയെ ജീവൻ പണയംവെച്ച് രക്ഷിച്ച യുവാവിനെ കണ്ടെത്തി സോഷ്യൽ മീഡിയ
സംഭവത്തെ തുടർന്ന്, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്പെഷൽ ടീമിനെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നേമം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേഷ് കുമാറും സിപിഒ ഗിരിയും നേമം സ്റ്റേഷൻ പരിധിയിലുള്ള 50-ധികം സിസിടിവി കാമറകൾ പരിശോധിക്കുകയും അതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തിയത്. പിടിയിലായ മൂന്നു പേരും തിരുവനന്തപുരം സിറ്റിയിൽ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ഫോർട്ട് എസിപി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്എച്ച്ഒ രാജേഷ് കുമാർ എസ്ഐ വിപിൻ എ എസ്ഐ ശ്രീകുമാർ അനിൽകുമാർ എസ്സിപിഒ ശ്രീകാന്ത്, സിപിഒമാരായ ഗിരി കൃഷ്ണകുമാർ, സാജൻ, ലതീഷ്, സജു എന്ന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments