ആലപ്പുഴ: സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് മരിച്ച മഞ്ജു.
എടത്വ നീരേറ്റുപുറത്ത് ആണ് സംഭവം. ഓടിക്കൊണ്ടിരുന്ന ടിപ്പറിന്റെ ടയറുകൾക്കിടയിൽപ്പെട്ടാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. നിരയായെത്തിയ ടിപ്പറുകളില്‍ ഒരെണ്ണം സ്കൂട്ടറിനെ മറികടക്കുന്നിനിടെ മഞ്ജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ ഡ്രൈവര്‍ ഇറങ്ങിയോടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read Also : വൺപ്ലസ് 10 പ്രോ: ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ
മഞ്ജുവിനെ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, അപകടമുണ്ടായതിന് പിന്നാലെ മറ്റ് ടിപ്പറുകള്‍ക്ക് പോകാന്‍ പൊലീസ് സൗകര്യമൊരുക്കിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഒരേ കമ്പനിയുടെ നാല് ടിപ്പറുകളാണ് സംഭവമുണ്ടായ റോഡിലൂടെ നിരനിരയായി എത്തിയത്. യുവതിയെ ഇടിച്ചതിന് ശേഷം മറ്റ് ടിപ്പറുകള്‍ പൊലീസ് കടത്തിവിടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments