KeralaLatest NewsIndia

ട്രെയിൻ വഴി പാർസൽ അയയ്ക്കാൻ ഇനി റെയിൽവേ സ്റ്റേഷനിൽ പോകണ്ട, നിങ്ങളുടെ വീട്ടിലെത്തി പാർസൽ കൊണ്ടുപോകും: വിവരങ്ങൾ

കോട്ടയം: ട്രെയിൻവഴി എത്ര പാഴ്സൽ വേണമെങ്കിലും അയക്കാം. ഇനി വാതിൽപ്പടി പാഴ്സൽ സേവനം ലഭ്യം. നിലവിൽ പാഴ്സൽ അയയ്ക്കാനും എടുക്കാനും റെയിൽ വേസ്‌റ്റേഷനിലേക്ക്‌ പോകണം. എന്നാൽ, ഇനി മുതൽ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പോകേണ്ട ആവശ്യമില്ല. ഉപഭോക്‌താക്കളുടെ അടുത്തെത്തി പാഴ്‌സൽ തപാൽവകുപ്പ്‌ സ്വീകരിച്ച് കൊണ്ടുപോകും. റെയിൽവേയും തപാൽ വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വാതിൽപ്പടി സേവനം റെയിൽവേ സ്‌റ്റേഷന്റെ 40 കിലോമീറ്റർ പരിധിവരെ ലഭ്യമാകും. തപാൽ വകുപ്പ് അവരുടെ വാഹനങ്ങളിലെത്തിലെത്തുകയും പാഴ്സൽ സ്വീകരിച്ച് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യും. റെയിൽവേയും തപാൽവകുപ്പും ചേർന്ന് പാഴ്സൽ സർവീസ് ഊർജ്ജിതമാക്കാൻ രൂപം നൽകിയ ‘റെയിൽ പോസ്റ്റ് ഗതിശക്‌തി എക്‌സ്‌പ്രസ്‌ സർവീസ്‌’ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഉടൻ തുടങ്ങുമെന്നും അറിയിച്ചു.

നിലവിൽ പാഴ്സൽ ബുക്കുചെയ്താൽ ഉപഭോക്‌താക്കൾ റെയിൽവേ സ്‌റ്റേഷനിലെത്തി നൽകണമായിരുന്നു. തുടർന്ന് പാഴ്സൽ തപാൽ വകുപ്പ് സ്ഥലത്തെത്തിക്കും. എന്നാലിപ്പോൾ, പാഴ്സലിന്റെ തുക തപാൽ വകുപ്പിൽ അടച്ചാൽ മതി. വാതിൽപ്പതി സേവനം ലാഭകരമായിരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. കർഷകർ, വ്യാപാരികൾ, എംഎസ്‌എംഇ തുടങ്ങിയവർക്ക്‌ ഈ പദ്ധതി കൂടുതൽ പ്രയോജനകരമാകുന്ന തരത്തിലാണ്‌ ആരംഭിക്കുന്നത്. കൂടുതൽ വാഹനങ്ങൾ സേവനത്തിനായി സജ്ജമാക്കുമെന്ന് പോസ്‌റ്റ് മാസ്‌റ്റർ ജനറൽ മറിയാമ്മ തോമസ്‌ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button