Latest NewsIndia

ജീവന് ഭീഷണി: നുപൂര്‍ ശർമയ്ക്ക് തോക്ക് കൈവശം വെക്കാൻ അനുമതി

ന്യൂഡൽഹി: ചാനൽ ചർച്ചയിൽ പ്രവാചക വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നുപുർ ശർമയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നുപുർ ശർമ നൽകിയ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഡൽഹി പൊലീസാണ് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകിയത്.

പരാമർശത്തിൽ സുപ്രിംകോടതി വിമർശനത്തിന് പിന്നാലെയാണ് തനിക്ക് ഭീഷണികൾ വരാൻ തുടങ്ങിയത് എന്നായിരുന്നു നുപുർ ശർമയുടെ ഹർജി. നുപുറിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്ന് അഭിഭാഷകൻ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. നുപുര്‍ ശര്‍മയുടെ പ്രസ്‌താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്ക് നയിച്ചെന്നായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ഉദയ്‌പൂരിലെ കനയ്യലാല്‍ എന്ന തയ്യൽക്കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്‌താവനയാണ്. പ്രസ്‌താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ജൂലൈയിൽ ആവശ്യപ്പെട്ടിരുന്നു.

“അവർ രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീയാണ് ഉത്തരവാദി. യഥാർഥത്തിൽ യാതൊരു നിയന്ത്രണവുമില്ലാത്ത നാവാണ് അവർക്ക്. ടി.വിയിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി രാജ്യം മുഴുവൻ കത്തിച്ചു. എന്നിട്ടും, 10 വർഷമായി അഭിഭാഷകയാണെന്ന് അവർ അവകാശപ്പെടുന്നു. അവർ ഉടൻ മാപ്പ് പറയണം”- ജഡ്ജിമാർ പറഞ്ഞു. എന്നാൽ ഈ വിധക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button