ബെംഗളൂരു: കർണാടകയിൽ വച്ച് വാഹന റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. വാഹന റാലിക്കിടെ ഒരു യുവാവ് പ്രധാനമന്ത്രിയെ അണിയിക്കാൻ പൂമാലയുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്, പ്രധാനമന്ത്രിയുടെ തന്നെ അനുവാദത്തോടെയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആൾക്കൂട്ടത്തിൽ നിന്ന് അപ്രതീക്ഷിതമായി ഒരാൾ പൂമാലയുമായി ബാരിക്കേഡുകൾ ചാടിക്കടന്ന് സുരക്ഷാ സന്നാഹത്തിനിടയിലൂടെ പ്രധാനമന്ത്രിയുടെ അടുത്തെത്തിയത് സുരക്ഷാ വീഴ്ചയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അനുവാദത്തോടെയായ് ഇയാൾ അടുത്തെത്തിയതെന്ന വിശദീകരണം.
മുടികൊഴിച്ചിൽ തടയാൻ ചെമ്പരത്തി താളിയോടൊപ്പം ഈ ചേരുവ കൂടി ചേർക്കൂ
ഹുബ്ബള്ളിയിൽ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വാഹനത്തിന്റെ ഫുട്ബോർഡിൽ കയറിനിന്ന് പ്രധാനമന്ത്രി റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴാണ്, ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്.
പ്രധാനമന്ത്രിയെ പൂമാല അണിയിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടിച്ചുമാറ്റി. പ്രധാനമന്ത്രിയുടെ വാഹന റാലിക്കു മുന്നോടിയായി പൂമാലയുമായി ഓടിയെത്തിയ യുവാവ് നിന്നിരുന്ന സ്ഥലത്ത് ഉൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂട്ടി പരിശോധന നടത്തിയിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments