NewsHealth & Fitness

മുടികൊഴിച്ചിൽ തടയാൻ ചെമ്പരത്തി താളിയോടൊപ്പം ഈ ചേരുവ കൂടി ചേർക്കൂ

ചെമ്പരത്തി- തൈര് ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ചെമ്പരത്തിയുടെ ഇല, പൂവ്, എന്നിവ ആവശ്യമാണ്

പ്രായഭേദമന്യേ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പലപ്പോഴും താരന്റെ ശല്യം കൂടുന്നത് അമിതമായ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒട്ടനവധി പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് ചെമ്പരത്തി താളി. ചെമ്പരത്തിയുടെ ഇലയും പൂവും ഉപയോഗിച്ച് താളി തയ്യാറാക്കുമ്പോൾ, ഫലം ഇരട്ടിയാക്കാൻ തൈര് ചേർക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ചെമ്പരത്തി- തൈര് ഹെയർ പാക്കിനെ കുറിച്ച് കൂടുതൽ അറിയാം.

ചെമ്പരത്തി- തൈര് ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ചെമ്പരത്തിയുടെ ഇല, പൂവ്, എന്നിവ ആവശ്യമാണ്. താളി തയ്യാറാക്കുമ്പോൾ ചുവപ്പ് നിറത്തിലുള്ള ചെമ്പരത്തി തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർന്ന് ഒരു ഗ്ലാസ് വെള്ളവും, ഒരു ടീസ്പൂൺ തൈരും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക. ചെമ്പരത്തിയിലെ കൊഴുപ്പ് പൂർണമായും ലഭിക്കുന്നതുവരെ തിരുമ്മണം. തുടർന്ന് ഈ ഹെയർ പാക്ക് മുടിയിൽ പുരട്ടാവുന്നതാണ്. 15 മിനിറ്റ് തേച്ചുപിടിപ്പിച്ച ശേഷം മുടി കഴുകാവുന്നതാണ്. മുടികൊഴിച്ചിൽ തടഞ്ഞ്, മുടി വളർച്ച ഇരട്ടിയാക്കാൻ ഈ ഹെയർ പാക്ക് സഹായിക്കും.

Also Read: ബ്ലൂ ടീ: ഞെട്ടിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button