യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി വർദ്ധിപ്പിക്കാൻ കുവൈത്ത്: വിമാന ഇന്ധന കയറ്റുമതിയും ഉയർത്തും

കുവൈത്ത് സിറ്റി: യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി വർദ്ധിപ്പിക്കാൻ കുവൈത്ത്. യൂറോപ്പിലേക്ക് അഞ്ചിരട്ടി ഡീസൽ കയറ്റി അയക്കാനാണ് കുവൈത്ത് പദ്ധതിയിടുന്നത്. 25 ലക്ഷം ടൺ ഡീസൽ കയറ്റുമതി ചെയ്യാനാണ് കുവൈത്തിന്റെ ലക്ഷ്യം. വിമാന ഇന്ധന കയറ്റുമതി 50 ലക്ഷം ടണ്ണായും ഉയർത്തും.

Read Also: രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം

യുക്രൈനിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ഇന്ധന ഇറക്കുമതിയിലെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം അവസാനം വരെ റഷ്യയിൽ നിന്ന് യൂറോപ്യൻ യൂണിയൻ ഏകദേശം 13 ലക്ഷം ബാരൽ ഉത്പന്നങ്ങൾ വാങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പാലത്തിന്‍റെ കമാനത്തിലിടിച്ച് അപകടം

Share
Leave a Comment