ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ നടത്തിയ പോരാട്ടങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ആക്ടിവിസ്റ്റ് കനകദുർഗ്ഗയുടെ ജീവിതവും നേരിട്ട പ്രതിസന്ധികളും പുസ്തകമാകുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കനക ദുർഗ്ഗ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാളികപ്പുറത്തമ്മ മുതൽ കനകദുർഗ്ഗ വരെ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്.
read also: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
കനകദുർഗ്ഗയുടെ കുറിപ്പ് പൂർണ്ണ രൂപം
ഇന്ത്യ പോലുള്ള ഒരു മഹാ ജനാധിപത്യ രാജ്യത്ത് ഭരണഘടന മൂല്യങ്ങളെ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്ന ജന സമൂഹം തന്നെയാണോ നില നിൽക്കുന്നതെന്ന് ആശങ്കയുണ്ട്.
ദൈവത്തിന്റ സ്വന്തം നാടെന്നും, പ്രബുദ്ധ കേരളമെന്നും, പുരോഗമന ജനതയെന്നും ഉദ്ഘോഷിക്കുന്ന കേരളത്തിൽ പോലും സഹജീവികൾക്ക് വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വതന്ത്യവുമൊക്കെ അനുവദിക്കാത്ത ഇരുകാലി ജീവികൾ പെരുകികൊണ്ടിരിക്കുമ്പോഴും അതിനെ പ്രതിരോധിക്കാൻ വളരെ കുറച്ച് ശതമാനം മനുഷ്യരുമുള്ള സ്ഥിതി വിശേഷത്തിലൂടെയാണ് കൊച്ചു കേരളത്തിന്റെ യാത്ര .
ശാന്തവും സുന്ദരവുമായ എല്ലാവിധ അവകാശ സ്വതന്ത്ര്യങ്ങളും ലിംഗഭേദമന്യേ ആസ്വദിക്കുന്ന ഒരു നല്ല ജനത കേരളത്തെ പ്രബുദ്ധമാക്കുമെന്ന പ്രത്യാശയോടെ ഞാനും അതിജീവനത്തിന്റേയും പ്രതിരോധത്തിന്റേയും പാതയിൽ തന്നെയുണ്ട്.
ഒറ്റയാൾ സമരം പോലെ അതിലൊരു ഭാഗമായി നാല് വർഷം മുൻപ് കേരളം കണ്ട ഒരു സാമൂഹിക പ്രശ്നമായി ‘ ശബരിമല യുവതി പ്രവേശനം ‘ സാധ്യമാക്കിയതും. അന്നത്തെ എന്റ ഇടപെടലുകളെ കുറിച്ചും എന്റെ ധാരണകളെക്കുറിച്ചും ഞാൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചുമെല്ലാം ആർ.എൽ.ജീവൻലാൽ #RLJeevanlal തയ്യാറാക്കിയ ഒരു പുസ്തകം പുറത്തിറങ്ങുകയാണ്. പ്രബുദ്ധ കേരളത്തിലെ പുരോഗമന ജനത കൂടെയുണ്ടാകുമെന്ന വിശ്വാസത്തോടെ
കനകദുർഗ്ഗ കെ
Post Your Comments