കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി വർദ്ധിപ്പിക്കാൻ കുവൈത്ത്: വിമാന ഇന്ധന കയറ്റുമതിയും ഉയർത്തും
മുസ്ലീം സമൂദായത്തിന് നേരെയുള്ള ഇത്തരമൊരു ആക്രമണം ഭീരുത്വ പരമാണെന്ന് കാബൂള്‍ പോലീസ് മേധാവി ഖാലിദ് സദ്രാന്‍ പറഞ്ഞു. സംഭവത്തില്‍ രാജ്യം അപലപിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തില്‍ 40-ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അഫ്ഗാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സന്നദ്ധസംഘടനകളും റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments