Latest NewsNewsInternational

‘ഞങ്ങൾക്ക് വിദ്യാഭ്യാസം നൽകണം, അല്ലെങ്കിൽ രാജ്യത്തെ സേവിക്കാൻ സാധിക്കില്ല’: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് പെൺകുട്ടികൾ

കാബൂൾ: സർവകലാശാല കാങ്കോർ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് താലിബാനോട് അഭ്യർത്ഥിച്ച് അഫ്ഗാൻ പെൺകുട്ടികൾ. സർവകലാശാല എൻട്രി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾ താലിബാൻ സർക്കാരിനോട് പറഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും, എങ്കിൽ മാത്രമേ രാജ്യത്തെ സേവിക്കാൻ സാധിക്കുകയുള്ളൂ എന്നും പെൺകുട്ടികൾ പറഞ്ഞതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം പരീക്ഷയിൽ ആൺകുട്ടികൾക്കൊപ്പം പങ്കെടുക്കാൻ തങ്ങളെ അനുവദിക്കണമെന്നാണ് പെൺകുട്ടികളുടെ അഭ്യർത്ഥന. എൻട്രൻസ് പരീക്ഷാ ഫോമിനായി സ്‌കൂളിൽ പോയെങ്കിലും പ്രവേശന പരീക്ഷാ കാർഡ് ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. താലിബാൻ ഏർപ്പെടുത്തിയ എല്ലാ നിയമങ്ങളും വിദ്യാർത്ഥികൾ പാലിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പെൺകുട്ടികളുടെ പ്രവേശന പരീക്ഷയെക്കുറിച്ച് ഇപ്പോൾ ഒന്നും വ്യക്തമല്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. വിദ്യാർത്ഥികളുടെ പ്രവേശന പരീക്ഷയെക്കുറിച്ച് താലിബാൻ ഇതുവരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. രാജ്യത്തുടനീളമുള്ള 150,000 വിദ്യാർത്ഥികൾക്ക് കാങ്കോർ പ്രവേശന ഫോമുകൾ വിതരണം ചെയ്തതായി താലിബാൻ നിയോഗിച്ച ദേശീയ പരീക്ഷാ അതോറിറ്റി അറിയിച്ചു. എന്നാൽ അതിൽ വിദ്യാർത്ഥിനികളുടെ പേരുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button