News

സഖാവ് ഷാനവാസ് അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസി, സിപിഎമ്മിനോട് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് അഞ്ജു പ്രഭീഷ്

അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണെന്ന് സഖാവ് ഷാനവാസ് പറഞ്ഞതു പോലെ ഒരു ഹിന്ദു സഖാവിന് താന്‍ മുടങ്ങാതെ ക്ഷേത്രദര്‍ശനം നടത്തുന്ന ഒരു വിശ്വാസിയാണെന്ന് ഉറക്കെ പറയുവാന്‍ നാവ് പൊന്തുമോ?

തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത് സിപിഎം നേതാവും ആലപ്പുഴ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ്. ശക്തമായ തെളിവുകള്‍ നിലനില്‍ക്കെ താനത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്ന വാദം നിരത്തി ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് ഷാനവാസ്. താന്‍ അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണെന്നാണ് ഷാനവാസ് ന്യായം പറയുന്നത്. ഷാനവാസിന്റെ ഈ ന്യായത്തിനെതിരെ എഴുത്തുകാരി അഞ്ജു പ്രഭീഷ് വിമര്‍ശനവുമായി രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ രംഗത്ത് വന്നത്.

Read Also: കാർ പിന്നിൽ ഇടിച്ചു, മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു : ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് അത്ഭുതകരമായി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘സഖാവ് ഷാനവാസ് അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണെന്ന് ! നല്ല കാര്യം. വിശ്വാസം, അഞ്ച് നേരം നിസ്‌കാരം ഇതൊക്കെ തികച്ചും പേഴ്‌സണലായിട്ടുള്ള കാര്യമാണ്. അതിലിടപ്പെടുന്നില്ല . പക്ഷേ ഇടതുപക്ഷ ബൗദ്ധികരോട് ഒന്ന് ചോദിക്കട്ടെ – ഈ വിശ്വാസം എന്ന ആനുകൂല്യം ഒരു മത വിഭാഗത്തിന് മാത്രം കല്‍പിച്ചു നല്കിയിട്ടുള്ള പ്രിവിലേജ് ആണോ? സഖാവ് ഷാനവാസ് പറഞ്ഞതു പോലെ ഒരു ഹിന്ദു സഖാവിന് താന്‍ മുടങ്ങാതെ ക്ഷേത്രദര്‍ശനം നടത്തുന്ന ഒരു വിശ്വാസിയാണെന്ന് ഉറക്കെ പറയുവാന്‍ നാവ് പൊന്തുമോ?’

‘ലഹരി കടത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥന്‍ ഒരു കോണ്‍ഗ്രസ്സുകാരനോ ഒരു സംഘപരിവാറുകാരനോ ആയ നേതാവ് ആണെന്നു കരുതുക. എന്നിട്ട് അയാളുടെ വാഹനം പിടിക്കപ്പെടുമ്പോള്‍ ചാനലിന് മുന്നില്‍ നിന്ന് താന്‍ ശബരിമലയ്ക്ക് പോകാന്‍ മാല ഇട്ടിരിക്കുന്ന അയ്യപ്പനാണെന്നോ , ഈശ്വരവിശ്വാസിയാണെന്നോ അതിനാല്‍ താന്‍ ഇത്തരം തെറ്റ് ചെയ്യില്ലെന്നോ പറഞ്ഞാല്‍ എന്തായിരുന്നേനേ സ്ഥിതി? ഇക്കണ്ട പൊക ടീമുകളെല്ലാം അണി നിരന്ന് നിന്ന് എന്തെല്ലാം നരേറ്റീവുകള്‍ പടച്ചേനേ അല്ലേ? എന്നാലും എനിക്ക് മനസ്സിലാവാത്തത് ഈ രണ്ട് വര്‍ഷത്തെ കണക്കാണ്. ഈ പാര്‍ട്ടിയില്‍ വന്ന ശേഷമാണോ ഇങ്ങേര് നിസ്‌കരിക്കാന്‍ തുടങ്ങിയത്? മെമ്പര്‍ഷിപ്പിനൊപ്പം വിശ്വാസത്തിന്റെ ക്ലാസ്സുകളും പാര്‍ട്ടി എടുത്തു കൊടുക്കുന്നുണ്ടോ?’

shortlink

Related Articles

Post Your Comments

Related Articles


Back to top button