Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘എനിക്ക് വന്നത് സാധാരണക്കാര്‍ക്ക് വന്നാല്‍ അവര്‍ തൂങ്ങിമരിക്കും’: തുറന്നു പറഞ്ഞ് ബാല

കൊച്ചി: വാര്‍ത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ബാല. സോഷ്യൽ മീഡിയയിൽ ബാല പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഒരു നടനും നോര്‍മലായ മനുഷ്യനല്ലെന്ന് ബാല പറയുന്നു. നടന്‍ എന്ന് പറയുമ്പോള്‍ തന്നെ അയാള്‍ ഇമോഷണല്‍ ആയിരിക്കുമെന്നും ബാല കൂട്ടിച്ചേർത്തു.

ബാലയുടെ വാക്കുകൾ ഇങ്ങനെ;

‘ഒരു നടനും നോര്‍മലായ മനുഷ്യനല്ല. നടന്‍ എന്ന് പറയുമ്പോള്‍ തന്നെ അയാള്‍ ഇമോഷണല്‍ ആയിരിക്കും. ഫേസ് ബുക്ക് ലൈവുകള്‍ പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. നിയമത്തിന്റെ പേര് പറഞ്ഞ്, എന്റെ വീട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ ഞാന്‍ നിശബ്ദനായി ഇരുന്നു.

ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്, ഇടപാട് മൂല്യം അറിയാം

ഞാന്‍ വലിയൊരു കുടുംബത്തില്‍ നിന്നും വരുന്നു. വലിയൊരു പൊസിഷനില്‍ ഇരിക്കുന്നു. അതിനാല്‍ ഓക്കെ. ഇതൊരു സാധാരണ മനുഷ്യനാണ് വരുന്നതെങ്കിലോ? തൂങ്ങി മരിക്കും. എല്ലാവരുടേയും വിചാരം പണക്കാരനാണെങ്കില്‍ സുഖമാണന്നാണ്. അങ്ങനെയെങ്കില്‍ സുശാന്ത് സിംഗ് മരിച്ചത് എന്തിനാണ്?

എന്തുകൊണ്ടാണ് അയാള്‍ മരിച്ചതെന്നതിന് ഒരേയൊരു ഉത്തരം ഞാന്‍ പറയട്ടെ? അയാള്‍ക്ക് താങ്ങാന്‍ പറ്റാത്ത വിഷമം മനസ്സില്‍ ഉണ്ടായിരുന്നു. തുറന്ന് പറഞ്ഞാല്‍ മനുഷ്യന്മാര്‍ക്ക് മനസിലാകില്ല. ഒരാള്‍ക്കെങ്കിലും അയാളെ മനസിലാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ അയാള്‍ ആ തീരുമാനം എടുക്കില്ലായിരുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button