വീട്ടുകാരെ എതിര്‍ത്ത് മതം മാറി കാമുകനൊപ്പം പോയ യുവതി  പരാതിയുമായി പോലീസ് സ്റ്റേഷനില്‍

യുവതിക്ക് ഖുറേഷിയുടെ വീട്ടില്‍ നിന്ന് നേരിടേണ്ടി വന്നത് കൊടുംപീഡനം

അഹമ്മദാബാദ് : വീട്ടുകാരെ എതിര്‍ത്ത് മതം മാറി കാമുകനൊപ്പം പോയ യുവതി ദുരിതത്തില്‍. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വഡോദര നഗരത്തില്‍ താമസിക്കുന്ന സമീര്‍ അബ്ദുള്‍ ഖുറേഷി എന്ന യുവാവും കുടുംബവുമാണ് യുവതിയെ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയത്. താന്‍ ക്രിസ്ത്യനിയാണെന്നും , മാര്‍ട്ടിന്‍ സാം എന്നാണ് പേരെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുമായി അടുത്തത്.

Read Also: കെ സുരേന്ദ്രനെതിരായ കേസ്: പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് വി മുരളീധരൻ

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഖുറേഷി യുവതിയെ പലയിടങ്ങളിലായി കൊണ്ടു പോയി പീഡിപ്പിച്ചു . രണ്ട് തവണ ഗര്‍ഭിണിയായെങ്കിലും രണ്ട് തവണയും ഖുറേഷി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രവും നടത്തി. ഇതിനിടെ ഖുറേഷി മുസ്ലീമാണെന്ന് മനസിലായെങ്കിലും പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഖുറേഷി ഭീഷണിപ്പെടുത്തുകയായിരുന്നു . താമസിയാതെ പെണ്‍കുട്ടി വീട്ടുകാരെ ഉപേക്ഷിച്ച് ഖുറേഷിയ്ക്കൊപ്പം പോകുകയും കല്യാണനഗര്‍ ഗോസിയ മസ്ജിദിലെത്തിച്ച് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്തു. വിവാഹശേഷം ഭര്‍ത്താവ് ഖുറേഷിയും വീട്ടുകാരും ചേര്‍ന്ന് യുവതിയെ നിരന്തരം മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃപിതാവ് മര്‍ദ്ദിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു . തുടര്‍ന്ന് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത് .സംഭവവുമായി ബന്ധപ്പെട്ട്, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് സമീര്‍ ഖുറേഷി, ഭാര്യാപിതാവ് അബ്ദുള്‍ ഖുറേഷി എന്നിവര്‍ക്കെതിരെ ഗോത്രി പോലീസ് മാനസികവും ശാരീരികവുമായ പീഡനത്തിന് കേസെടുത്തു.

Share
Leave a Comment