ആലപ്പുഴ: ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച ഭർത്താവ് അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി തെക്കെവെളി വീട്ടിൽ നവാസ് (38) ആണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുടുംബ വഴക്കിനെ തുടർന്ന്, ഭാര്യയുടെ ശരീരത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. കൂടാതെ, പ്രായപൂർത്തിയാകാത്ത മകനെ ആക്രമിക്കുകയും ചെയ്തു.
സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന നവാസ് ഭാര്യയേയും മകനേയും നിരന്തരം മർദ്ദിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. പലപ്പോഴും യുവതിയുടെയും മകന്റെയും നിലവിളി കേൾക്കാറുള്ളതായും അയൽവാസികൾ പറഞ്ഞു.
സംഭവത്തിൽ നവാസിനെതിരെ വധശ്രമത്തിന് ആണ് പൊലീസ് കേസെടുത്തത്. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments