Latest NewsNewsIndia

‘ഞങ്ങൾ ഇന്ത്യക്കാരാണ്’: മോഹൻ ഭാഗവതിന്റെ ‘ഹിന്ദുസ്ഥാൻ’ പരാമർശത്തിന് മറുപടിയുമായി ഒവൈസിയും കപിൽ സിബലും

ഡൽഹി: ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്ന്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തിനെതിരെ പ്രതികരണവുമായി മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും രംഗത്ത്. ‘ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തന്നെ തുടരണം യോജിക്കുന്നു, പക്ഷെ മനുഷ്യർ മനുഷ്യരായും തുടരണം’ എന്ന് കപിൽ സിബൽ പറഞ്ഞു. മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാനോ മുസ്ലീങ്ങളുടെ വിശ്വാസം പിന്തുടരാനോ അനുമതി നൽകാൻ മോഹൻ ഭാഗവത് ആരാണെന്ന് വിഷയത്തിൽ പ്രതികരിച്ച് ഒവൈസി ചോദിച്ചു.

‘നമ്മുടെ പൗരത്വത്തിന് ഉപാധികൾ വയ്ക്കാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യം വന്നു? സ്വന്തം രാജ്യത്ത് ഡിവിഷനുകൾ കെട്ടിപ്പടുക്കുന്ന തിരക്കിലാണെങ്കിൽ നിങ്ങൾക്ക് വസുധൈവ കുടുംബകം എന്ന് ലോകത്തോട് പറയാൻ കഴിയില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി മറ്റ് രാജ്യങ്ങളിലെ എല്ലാ മുസ്ലീം നേതാക്കളെയും കെട്ടിപ്പിടിക്കുന്നത്? എന്നാൽ, സ്വന്തം രാജ്യത്ത് ഒരു മുസ്ലീമിനെയും കെട്ടിപ്പിടിക്കുന്നത് കാണാത്തത്?,’ ഒവൈസി ചോദിച്ചു.

സർക്കാർ വക ലഹരി വിരുദ്ധ ക്യാമ്പയിൻ, പാർട്ടി നേതാക്കൾ വക ലഹരിക്കടത്ത്: വിമർശനവുമായി കെ സുരേന്ദ്രൻ

നേരത്തെ, ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്നും ഇവിടെ ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ‘മുസ്ലീങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല. നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന യുക്തി മുസ്ലീങ്ങൾ ഉപേക്ഷിക്കണം. മുസ്ലീങ്ങളുടെ പാത മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. മുസ്ലീങ്ങൾ തങ്ങളുടെ മേൽക്കോയ്മയുടെ വീരവാദം ഉപേക്ഷിക്കണം. ഞങ്ങൾ ഒരിക്കലും ഞങ്ങളുടേത് മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം തെറ്റാണെന്നും പറയില്ല,’ മോഹൻ ഭാഗവത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button