
പാലക്കാട്: പാലക്കാട് ധോണിയിലെ പി.ടി സെവന്‍ എന്ന ആനയുടെ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി വി.കെ ശ്രീകണ്ഠന്‍ എം.പി. വനംവകുപ്പ് മന്ത്രിയോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നും മന്ത്രി നിഷ്‌ക്രിയനാണെന്നും വി.കെ ശ്രീകണ്ഠന്‍ എം.പി സംഭവത്തില്‍ പ്രതികരിച്ചു. നിവേദനങ്ങള്‍ നല്‍കിയിട്ടും മന്ത്രി പ്രശ്‌നത്തിന് നേരെ തിരിഞ്ഞ് നോക്കാത്ത സാഹചര്യമാണെന്ന് എം.പി പറഞ്ഞു.
പി.ടി സെവന്‍ ആനയുടെ കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് നിസംഗരായാണ്.
വിവരങ്ങള്‍ പറയുന്നവരെ കുറ്റക്കാരാക്കുകയാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി എന്നും എം.പി കുറ്റപ്പെടുത്തി.
Post Your Comments