ആഭ്യന്തര സൂചികകൾ സമ്മർദ്ദം നേരിട്ടതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 0.02 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,105.50- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.1 ശതമാനം ഇടിഞ്ഞ് 17,895.70- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് പണപ്പെരുപ്പ കണക്കുകൾ നിക്ഷേപകർ കാത്തിരിക്കെയാണ് ഇന്ത്യൻ ഓഹരികൾ ഇടിഞ്ഞത്.
നിഫ്റ്റിയിൽ ഇന്ന് ഹിൻഡാൽകോ, ബിപിസിഎൽ, സൺ ഫാർമ, അൾട്രാ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവയുടെ ഓഹരികൾ 1.3 ശതമാനത്തിനും, 2.8 ശതമാനത്തിനും ഇടയിൽ ഉയർന്ന നേട്ടം കൈവരിച്ചു. അതേസമയം, ഭാരതി എയർടെൽ, സിപ്ല, ദിവീസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഒഎൻജിസി, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇവ 1.7 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയിൽ നഷ്ടം നേരിട്ടു.
Post Your Comments