തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി 11 ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിലുള്ള മന്ദിരം അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച് നൽകിയതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ, രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് മുറികൾ, ലൈബ്രറി, കമ്പ്യൂട്ടർ മുറികൾ, മെസ് ഹാൾ, അടുക്കള എന്നിവ ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.
Read Also: പുരുഷാധിപത്യ സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ബിജെപി സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി
Post Your Comments