
പാറശാല: ഉദിയന്‍കുളങ്ങരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മര്യാപുരം സ്വദേശി വര്‍ഗീസ് ( 70 ), കാരോട് സ്വദേശിയായ ജോസ് (45), വഴിയാത്രക്കാരനായ ഒരാള്‍ക്കുമാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
നിരവധി പേരെയും തെരുവ് നായ്ക്കളെയും കടിച്ച ശേഷം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആക്രമണകാരിയായ നായ് ചത്തു. നായ്ക്ക് പേയുള്ളതായി സംശയിക്കുന്നതിനാല്‍ കടിയേറ്റവർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ചത്ത നായ നിരവധി നായ്ക്കളെ കടിച്ചതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ഉദിയന്‍കുളങ്ങരയില്‍ തെരുവുനായ് ശല്യം രൂക്ഷമാണെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
Post Your Comments