തിരുവനന്തപുരം: ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ തല്ലിയത്. മണ്ഡലം പ്രസിഡന്റ് കെകെ രജീഷ് കോഴവാങ്ങിയെന്ന ആരോപണമാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
പെട്രാള്‍ പമ്പിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി മണ്ഡലം പ്രസിഡന്റ് കോഴയാവശ്യപ്പെട്ടെന്നാണ് ആരോപണം. പാര്‍ട്ടി രസീത് നല്കി നടത്തിയ പിരിവാണ് നടന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ അധ്യക്ഷനും വ്യക്തമാക്കി.
എന്നാല്‍, പല തവണ കോഴയാവശ്യപ്പെട്ടെന്നും പാര്‍ട്ടിയിലും പൊലീസിലും പരാതി നല്‍കുമെന്നും പമ്പ് ഉടമയും പറഞ്ഞു.
Post Your Comments