![](/wp-content/uploads/2023/01/whatsapp-image-2023-01-11-at-6.57.01-am.jpeg)
ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. ഇതിനുപുറമേ, മിക്ക ആളുകളുടെയും പ്രധാന വരുമാന സ്രോതസുകളിൽ ഒന്നു കൂടിയാണ് യൂട്യൂബ്. ഇത്തവണ കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായാണ് യൂട്യൂബ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂട്യൂബ് ഷോർട്ട്സിൽ നിന്നും അധിക വരുമാനം നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. അതേസമയം, യൂട്യൂബ് ഷോർട്ട്സിൽ നിന്നും പണം സമ്പാദിക്കുമ്പോൾ, കമ്പനി പുറത്തിറക്കുന്ന ഉടമ്പടി അംഗീകരിക്കേണ്ടതാണ്. ജൂലൈ 10- നകമാണ് ഉടമ്പടിയിൽ ഒപ്പിടാനുള്ള സമയപരിധി നൽകിയിരിക്കുന്നത്.
2023 ജൂലൈ 10- നകം പുതുക്കിയ പ്രോഗ്രാമിന്റെ നിബന്ധനകൾ അംഗീകരിക്കാത്ത ചാനലുകളെ നീക്കം ചെയ്യുന്നതാണെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റിലെ വിവരങ്ങൾ പ്രകാരം, ഫെബ്രുവരി 1 മുതൽ മോണിറ്റൈസ് ചെയ്യപ്പെടുന്ന ഷോർട്ട്സ് വീഡിയോകൾക്കും, പ്ലേ ചെയ്യുന്ന പരസ്യങ്ങളിൽ നിന്നും ഏതൊക്കെ തരത്തിൽ പണം സമ്പാദിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ, ഷോർട്ട്സിനുള്ള പുതിയ ഇൻകം മോഡൽ യൂട്യൂബ് ഷോർട്ട്സിന്റെ ഫണ്ടിന്റെ ബദലാകുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Also Read: ഗർഭച്ഛിദ്രത്തിന് അനുമതി തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി
ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കൾക്കിടയിൽ മികച്ച പ്രതികരണമാണ് യൂട്യൂബ് ഷോർട്ട്സിന് ഉള്ളത്. 2021- ലാണ് ഇന്ത്യയിലാദ്യമായി യൂട്യൂബ് ഷോർട്ട്സ് അവതരിപ്പിച്ചത്. പ്രതിദിനം യൂട്യൂബ് ഷോർട്ട്സിന് 150 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
Post Your Comments