പതിനാല് വർഷങ്ങൾക്ക് ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേക്ക്. എസ് എസ് രാജമൗലി ചിത്രം ‘ആർആർആറി’ലൂടെ 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്ത ‘ദി ഫാബെൽമാൻസ്’ എന്ന ചിത്രത്തെ ഡ്രാമ വിഭാഗത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തു. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
80-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ബുധനാഴ്ച ലോസ് ഏഞ്ചൽസിൽ വെച്ചാണ് നടന്നത്. മികച്ച ഒറിജിനൽ ഗാനവും മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രവുമായി രണ്ട് വിഭാഗങ്ങളിലായി ഇന്ത്യൻ ചിത്രമായ RRR നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗ്ലോബ് പുരസ്കാരം നേടിയപ്പോൾ ഇംഗ്ലീഷ് ഇതര ഭാഷാ ചലച്ചിത്ര വിഭാഗത്തിൽ ആർ.ആർ.ആർ പിന്തള്ളപ്പെടുകയായിരുന്നു.
ആർആർആറിന്റെ സംഗീത സംവിധായകൻ എം എം കീരവാണിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ടെയ്‌ലർ സ്വിഫ്റ്റ്-കരോലിന(വേർ ദി ക്രോഡാഡ്‌സ് സിങ്ങ്) , ഗില്ലെർമോ ഡെൽ ടോറോ-സിയാവോ പാപ്പ (പിനോക്കിയോ) നിന്നുള്ള , നിന്നുള്ള ലേഡി ഗാഗ-ഹോൾഡ് മൈ ഹാൻഡ്(ടോപ് ഗൺ മാവറിക്ക്), ലിഫ്റ്റ് മി അപ്പ് (ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ) എന്നിവരും ഈ വിഭാഗത്തിലേക്ക് നാമനിർേദശം ചെയ്യപ്പെട്ടിരുന്നു. ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ ഏഷ്യൻ ഗാനം എന്ന റെക്കോർഡും നാട്ടു നാട്ടു സ്വന്തമാക്കിയിരിക്കുകയാണ്. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്ലംഡോഗ് മില്യണേയർ എന്ന ചിത്രത്തിലൂടെ എ ആർ റഹ്മാൻ ആണ് പുരസ്‌കാരം ഇതിന് മുൻപ് രാജ്യത്തേക്ക് എത്തിച്ചത്.
പുരസ്‌കാര നേട്ടം ഇങ്ങനെ:
മികച്ച സിനിമ (ഡ്രാമ) – ഫാബെൽമാൻസ്
മികച്ച നടൻ (ഡ്രാമ) – ഓസ്റ്റിൻ ബട്ട്ലർ (എൽവിസ്)
മികച്ച നടി (ഡ്രാമ) – കേറ്റ് ബ്ലാഞ്ചെറ്റ് ( താർ)
മികച്ച ചിത്രം (മ്യൂസിക്കൽ/കോമഡി) – ഇനിഷെറിനിലെ ബാൻഷീസ്
മികച്ച നടൻ (മ്യൂസിക്കൽ/കോമഡി) – കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ)
മികച്ച നടി ( മ്യൂസിക്കൽ/കോമഡി) – മിഷേൽ യോ (എവരിതിങ് എവരിവർ ഓൾ അറ്റ് വൺസ്)
മികച്ച സ്വഭാവ നടൻ – കെ ഹുയ് ക്വാൻ (എവരിതിങ് എവരിവർ ഓൾ അറ്റ് വൺസ്)
മികച്ച സ്വഭാവ നടി – ഏഞ്ചല ബാസെറ്റ് (ബ്ലാക്ക് പാന്തർ)
മികച്ച സംവിധായകൻ – സ്റ്റീവൻ സ്പിൽബർഗ് (ദി ഫാബൽമാൻസ്)
മികച്ച തിരക്കഥ – മാർട്ടിൻ മക്‌ഡൊണാഗ് (ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ)
മികച്ച ചിത്രം (ഇംഗ്ലീഷ് ഇതര ഭാഷ) – അർജന്റീന 1985
Post Your Comments